റിയാദ്: അറേബ്യൻ ഉൾക്കടലിലും ചെങ്കടലിലും നാവിക ഗതാഗത സ്വാതന്ത്ര്യവും സമുദ്രസുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത എടുത്തുപറഞ്ഞ് ഖത്തറും സൗദി അറേബ്യയും. റിയാദിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
അന്താരാഷ്ട്ര വാണിജ്യ പാതകളുടെ സുഗമമായ ഒഴുക്കിനും മേഖലയിലെ സ്ഥിരതയ്ക്കും പ്രധാന സമുദ്രപാതകൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും സഹകരണം ദൃഢമാക്കുന്നതും ചർച്ച ചെയ്തു.മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാനും പിരിമുറുക്കങ്ങൾ കുറയ്ക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ അവലോകനം ചെയ്തു. ......

ദോഹ: ഗ്രാസ്റൂട്ട് തലത്തിൽ കുട്ടികളെ കണ്ടെത്തി വളർത്തുന്നതിനും പ്രൊഫഷണൽ പരിശീലനം നൽകുന്നതിനും എൻഫീൽഡ് അക്കാദമി തുടക്കം കുറിച്ചത് ഖത്തറിലെ കായികപ്രതിഭകൾക്ക് വലിയഅവസരമാണെന്ന്ഇന്ത്യൻ ഫുട്ബോൾ താരം രാമൻ വിജയൻ.
ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമി'യുടെ (Anfield International Sports Academy) ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽസംസാരിക്കുകയായിരുന്നു രാമൻ വിജയൻ.
ഇന്ത്യൻ ഫുട്ബോളിലെ തന്റെ ദീർഘകാല അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം
കഠിനാധ്വാനവും അച്ചടക്കവും സ്ഥിരോത്സാഹവും വഴി മാത്രമേ ഫുട്ബോളിൽ ഉയർന്ന തലങ്ങളിലേക്ക് വളരാനാകൂവെന്ന് പറഞ്ഞു.ഗോകുലം എഫ് സി യുമായി സഹകരിച്ചുകൊണ്ട് ഖത്തറിൽ പ്രവർത്തനമാരംഭിച്ച
'ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമി'യുടെ (Anfield International Sports Academy) പരിശീലന നിരയിലും മാനേജ്മെന്റിലും പ്രമുഖ മലയാളി വ്യക്തിത്വങ്ങളുടെ ശക്തമായ സാന്നിധ്യം. മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളും കായിക രംഗത്തെ പ്രമുഖരും കൈകോർക്കുന്ന അക്കാദമി ദോഹയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും മോഹൻ ബഗാൻ, മുംബൈ എഫ്.സി തുടങ്ങിയ ക്ലബ്ബുകളുടെ മുൻ പ്രതിരോധനിര താരവുമായ വാഹിദ് സാലി (Wahid Sali) ആണ് അക്കാദമിയുടെ ഹെഡ് കോച്ചും ടെക്നിക്കൽ ഡയറക്ടറുമായി പ്രവർത്തിക്കുന്നത്. ......
ദോഹ: കുട്ടികളുടെ മാനസികവും ശാരീരികവും സർഗ്ഗാത്മകവുമായ കഴിവുകൾ വളർത്തുന്നതിനായി ICF ഖത്തർ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച 'ബ്രെയിൻ ജിം' വേനൽകാല ക്യാമ്പ് സമാപിച്ചു. റയ്യാനിലെ ഷർബോൺ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ മൂല്യവും ഭാവി സ്വപ്നങ്ങളെ ആത്മവിശ്വാസത്തോടെ പിന്തുടരേണ്ട രീതികളും വിശദീകരിച്ച് പ്രസന്റേഷൻ വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ICF ഖത്തർ നാഷണൽ പ്രസിഡന്റ് അഹ്മദ് സഖാഫി നിർവ്വഹിച്ചു.
ഭക്ഷണത്തോടുള്ള ശരിയായ സമീപനം, കുട്ടികളുടെ ശ്രദ്ധയും ചിന്താശേഷിയും അളക്കുന്ന 'സ്കിൽ ഡെവലപ്മെന്റ് ടെസ്റ്റ്', വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.
സർഗ്ഗാത്മകത വളർത്തുന്ന മൈൻഡ് ഗെയിമുകളും ടീം വർക്ക് ഉറപ്പുവരുത്തുന്ന കായിക വിനോദങ്ങളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
സമാപന സംഗമത്തിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു
വിവിധ സെഷനുകൾക്ക് ഡോ. ......
ദോഹ: ഇൻസ്റ്റിട്യൂഷൻസ് ഓഫ് എൻജിനിയേഴ്സ് ഇന്ത്യ ഖത്തർ ചാപ്റ്ററിന്റെ 37-ാമത് സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഖത്തറിലെ ആദ്യകാല ഇന്ത്യൻ പ്രൊഫഷണൽ സംഘടനകളിലൊന്നായ IEI ഖത്തർ ചാപ്റ്റർ, കഴിഞ്ഞ 36 വർഷമായി എൻജിനീയറിംഗ് മേഖലയിലെ പ്രൊഫഷണൽ വികസനത്തിനും സാങ്കേതിക വിജ്ഞാന കൈമാറ്റത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിവരികയാണ്.
IEI ഖത്തർ ചാപ്റ്റർ ഹോണററി ചെയർമാൻ Er. ......
ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും, ജീവിതത്തില്‍ നാം എന്ത് നേടി എന്നതിനേക്കാള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതല്‍ പ്രസക്തമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ......
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ( ഡോം ഖത്തർ) പ്രതിനിധി സംഘം മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനോദ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.......
ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡണ്ടും ദീർഘകാല പ്രവാസിയുമായിരുന്ന പ്രദീപ് മേനോന് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം പൂർത്തിയാക്കിയാണ് ഖത്തറിലെ അമൃത ടിവി റിപ്പോർട്ടറയിരുന്ന പ്രദീപ് മേനോൻ നാട്ടിലേക്ക് തിരിക്കുന്നത്. ......
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം ആദരം.
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. ......